ക്രൈസ്തവവേദസന്ദേശം
– താഴെ പറയുന്നവ വായിക്കുക:
പൊതു 1:1 | ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. |
റോമാ 3:23 | എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. |
യോഹന്നാന് 8:34 | ദൈവം പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, പാപം ചെയ്യുന്നവന് പാപത്തിന്റെ അടിമയാണ്. |
ദൈവം നമ്മെ സൃഷ്ടിച്ചു എന്നാല്‍ നമുക്ക് അവനെ അറിയില്ല. നമ്മുടെ പാപപ്രകൃതത്താല് അവനില്‍ നിന്നും വേര്‍പെട്ടു. ദൈവത്തോടു കൂടിയല്ലാത്ത നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവുമില്ല. പാപത്തിന്റെ ശമ്പളം ഭൗതികവും ആത്മീയവുമായ മരണമാണ്. ആത്മീയ മരണമെന്നാല് ദൈവത്തില്‍ നിന്നുള്ള വേര്‍പാടാകുന്നു. ഭൗതികമരണമെന്നത് ശരീരത്തിന്റെ നാശമാണ്. നമ്മുടെ പാപഫലത്താല്‍ മരണപ്പെടുകയാണെങ്കില്‍ നാം ആത്യന്തികമായി ദൈവത്തില്‍ നിന്ന് വേര്‍പെട്ട് മരണത്തില്‍ ഒടുങ്ങും. എങ്ങനെ നമുക്ക് നമ്മളെ നമ്മുടെ പാപത്തില്‍ നിന്നും രക്ഷിച്ച് ദൈവത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയും? നമുക്ക് നമ്മെ രക്ഷിക്കാന്‍ കഴിയില്ല എന്തെന്നാല്‍ പാപിയായ മനുഷ്യന് അവനാല്‍ അതില്‍ നിന്നും രക്ഷനേടാന്‍ കഴിയില്ല. (മുങ്ങിത്താണുകൊണ്ടിരിക്കുന്നവന് സ്വയം രക്ഷപെടാന്‍ കഴിയാത്തതുപോലെ) എല്ലാവരും പാപികളായതിനാല് മറ്റുള്ളവര്‍ക്കും രക്ഷിക്കാന്‍ സാധിക്കില്ല. (മുങ്ങിത്താഴുന്ന ഒരുവന് മുങ്ങിത്താഴുന്ന മറ്റൊരുവനെ രക്ഷിക്കാന്‍ സാധിക്കില്ല, രണ്ടാള്‍ക്കും സഹായം ആവശ്യമാണ്.) നമുക്ക് നമ്മുടെ പാപത്തില്‍ നിന്നും രക്ഷനേടാന്‍ പാപമില്ലാത്ത ഒരുവനെ ആവശ്യമാണ്. പാപമില്ലാത്ത ഒരുവനു മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴിയൂ. തിന്മനിറഞ്ഞ ഒരു ലോകത്തില്‍ അവിടെ എല്ലാവരും പാപികളായിരിക്കെ പാപമില്ലാത്ത ഒരുവനെ എങ്ങനെ കണ്ടുപിടിക്കാം?
റോമാ 6:23 | ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുവഴിയുള്ള നിത്യജീവനും. |
യോഹന്നാന് 3:16 | എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. |
മത്താ 1:23 | ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും എന്ന് കര്‍ത്താവ് പ്രവാചകന് മുഖേന അരുളിചെയ്തത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. |
യോഹന്നാന് 8:23 | അവന് പറഞ്ഞു: നിങ്ങള്‍ താഴെ നിന്നുള്ളവരാണ്; ഞാന്‍ മുകളില്‍ നിന്നുള്ളവനും. നിങ്ങള്‍ ഈ ലോകത്തിന്റേതാണ്; ഞാന്‍ ഈ ലോകത്തിന്റതല്ല. |
മാര്‍ക്കോസ് 1:11 | സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു |
യോഹന്നാന് 8:36 | അതുകൊണ്ട് പുത്രന് നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും. |
യോഹന്നാന് 3:3 | യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. |
യോഹന്നാന് 1:12 | തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന് കഴിവു നല്കി. |
ദൈവം, നമ്മെ സൃഷ്ടിക്കുകയും അതിയായി സ്നേഹിക്കുകയും, അത് തെളിയിക്കുകയും ചെയ്തു. നമ്മുടെ പാപത്തിനുവേണ്ടി മരിക്കാന്‍ ദൈവം അവന്റെ പുത്രനെ, യേശുവിനെ, നമ്മോടുള്ള അഗാധസ്നേഹത്താല്‍ ഇങ്ങോട്ട് അയച്ചു. ക്രിസ്തു പാപിയല്ല എന്തെന്നാല്‍ അവന് ആ ലോകത്തില്‍ നിന്നും വന്നതല്ല, ഭൂമിയിലായിരിക്കുമ്പോള്‍ പാപം ചെയ്യുവാനുള്ള പിശാചിന്റെ പ്രചോദനത്തെ മറികടക്കാനാകും. ദൈവം സ്വര്ഗത്തിലാകുമ്പോള് അവന്റെ ജീവിതം പ്രസന്നമായി. യേശു നമ്മുടെ പാപം ഏറ്റെടുക്കുകയും നമ്മുടെ പാപത്തെ മറികടക്കാനായി മരിക്കുകയും ചെയ്തു. അവന് നമ്മുടെ ജീവന്റെ രക്ഷകനാണ്.(യേശുവിന് നമ്മെ രക്ഷിക്കാന്‍ കഴിയും എന്തെന്നാല്‍ അവന് മുങ്ങിത്താഴുന്നില്ല) നമ്മുടെ പാപങ്ങള്‍ക്ക് വിലകൊടുക്കുക എന്നതാണ് യേശുവിന്റെ കുരിശുമരണത്തിന്റെ ലക്ഷ്യം. അതിനാല്‍ നമ്മെ നമ്മുടെ പാപത്തില്‍ നിന്നും മുക്തരാക്കുകയും പൊട്ടിപ്പോയ നമ്മുടെ ദൈവവുമായുള്ള ബന്ധത്തെ തിരികെ തരുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്തിയിലൂടെ നമ്മള് ആത്മീയമരണത്തില്‍ നിന്നു വീണ്ടും ജനിക്കുന്നു. ഈ പുതിയബന്ധത്തെ പുനര്‍ജനനം എന്നു വിളിക്കുന്നു. ഇത് നമ്മുടെ സൃഷ്ടിയുടെ ലക്ഷ്യവും നിലനില്പും നമുക്ക് തിരികെ തരുകയും ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഉദ്ദേശവും നല്‍കുകയും ചെയ്യുന്നു.
യോഹന്നാന് 11:25 | യേശു അവളോട് പറഞ്ഞു: ഞാനാണ് പുനരുദ്ധാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും. |
റോമാ 6:9 | മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് നമുക്കറിയാം. മരണത്തിന് ഇനി അവന്റെമേല്‍ അധികാരമില്ല. |
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:24 | എന്നാല്‍ ദൈവം അവനെ മൃത്യുപാശത്തില്‍ നിന്നും വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം, അവന് മരണത്തിന്റെ പിടിയില്‍ കഴിയുക അസാധ്യമായിരുന്നു. |
റോമാ 14:9 | എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്ത്താവാകുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും. |
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:11 | പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്ക് നോക്കി നില്ക്കുന്നതെന്ത്? നിങ്ങളില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെ തന്നെ തിരിച്ചുവരും. |
നമ്മുടെ പാപത്തിനാല് മരിച്ചയേശുവിന്റെ ത്യാഗം സ്വര്‍ഗത്തിലുള്ള ദൈവം സ്വീകരിച്ചതിന് എന്താണ് തെളിവ്? ദൈവത്താല്‍ മരണത്തില്‍ നിന്നുമുള്ള യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് തെളിവ്. ഉയിര്‍ത്തെഴുന്നേല്‍പ്പിനാല്‍ യേശു മരണത്തെ തരണം ചെയ്തു എന്ന് വെളിവാക്കപ്പെട്ടു (അല്ലെങ്കില്‍, മറ്റൊരുതരത്തില്‍, മരണം അവനു മുകളില്‍ ശക്തമായില്ല.) ഇപ്പോള്‍, അതിനാല്‍, എന്തുകൊണ്ടെന്നാല്‍, യേശു ജീവിക്കുന്നു, നമുക്കും ജീവിക്കാം. അവന്റെ ജീവിതം നമ്മുക്ക് നമ്മുടെ ജീവിതം തരുന്നു. കൂടാതെ, എന്തുകൊണ്ടെന്നാല്‍ അവന് പുനര്‍ജനിച്ചു, അവന് ഇന്നും ജീവിക്കുന്നു.
യോഹന്നാന് 5:24 | സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവന് ശിക്ഷാവിധിയുണ്ടാകുന്നില്ല പ്രത്യുത, അവന് മരണത്തില്‍ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു. |
യോഹന്നാന് 10:9 | ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന് രക്ഷ പ്രാപിക്കും. അവന് അകത്ത് വരികയും പുറത്ത് പോകുകയും മേച്ചില്‍ സ്ഥലം കണ്ടെത്തുകയും ചെയ്യും. |
യോഹന്നാന് 14:6 | യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല. |
യോഹന്നാന് 8:24 | നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞു. എന്തെന്നാല്‍ ഞാന്‍ ഞാന്‍തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും. |
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:12 | ആകാശത്തിനു കീഴേ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. |
റോമാ 10:13 | എന്തെന്നാല്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും. |
റോമാ 10:11 | അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. |
റോമാ 2:11 | എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖംനോട്ടം ഇല്ല. |
റോമാ 3:22 | ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തു വഴി ലഭിക്കുന്നതാണ്. |
റോമാ 10:9 | ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. |
നമ്മുടെ പാപത്തെ മാറ്റി പുതിയ ജീവിതം നമുക്കെങ്ങനെ സ്വീകരിക്കാം? നമ്മുടെ രക്ഷകനും പ്രഭുവും യേശുവിലുള്ള നമ്മുടെ വിശ്വാസമാണ്. നമ്മെ രക്ഷിക്കാനും പൊറുക്കാനും നമ്മുടെ പാപം നിറഞ്ഞ വഴികള്‍ക്കായി ക്ഷമയാചിക്കാനും വേണ്ടി വിളിക്കുകയാണെങ്കില്‍, അവന് അത് ചെയ്യും. യേശു ദൈവപുത്രനാണ്, അവന് ലോകത്തില്‍ വന്നത് നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കാനാണ്. ഭൂമിയിലുള്ള ഒരുവന് അവന്റെ വിശ്വാസം ദൈവത്തില്‍ അര്‍പ്പിക്കുകയാണെങ്കില്‍ ദൈവത്തില്‍ നിന്നും ദയ കിട്ടും. പാപങ്ങളില്‍ (നരകം) നിന്നും രക്ഷ നേടുകയും ദൈവത്തില്‍ നിന്നും പുതിയ ജീവിതം സ്വീകരിക്കുകയും ചെയ്യാം. ദൈവം പക്ഷപാതം കാണിക്കുന്നില്ല. അവനെ ബാധിക്കുന്നില്ല- നമ്മള് ജീവിക്കുന്ന പ്രദേശം, നാം സംസാരിക്കുന്ന ഭാഷ, പാവപ്പെട്ടവനോ പണക്കാരനോ, ആണോ പെണ്ണോ, ചെറുപ്പക്കാരനോ വയസ്സനോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഭൗതികവ്യത്യാസങ്ങളോ. യേശു രക്ഷിക്കുമെന്ന് എല്ലാവരും വിശ്വസിക്കുകയും സ്മരിക്കുകയും ചെയ്യുന്നു. യേശുവിനെ പിന്തുടരാന് നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നുവെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലണം:
സ്വര്‍ഗസ്ഥനായ ദൈവമേ, എന്റെ പാപങ്ങളാല്‍ മരിക്കാനും ഞാന്‍ രക്ഷപെടാനും സ്വര്‍ഗത്തില്‍ നിന്നും പുതിയ ജീവിതം ലഭിക്കുന്നതിനും താങ്കളുടെ ഏകപുത്രന്, യേശുവിനെ ഞങ്ങള്‍ക്കുവേണ്ടി അയച്ചതിന് നന്ദിയുണ്ട്. എന്റെ വഴികളും എന്റെ പാപങ്ങള്‍ പൊറുക്കണമേയെന്ന് ചോദിക്കുവാനും ഞാന്‍ ക്ഷമ പറയുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുകയും എന്റെ പ്രഭുവും രക്ഷകനുമായി യേശുവിനെ സ്വീകരിക്കുകയും ചെയ്യുന്നു. ഈ പുതിയ ജീവിതം നീ തന്നതാണ്, നിന്റെ കൃപയാലുള്ള ഈ ജീവിത്തില്‍ എന്നെ സഹായിക്കൂ വഴിനടത്തൂ. ആമേന്‍.
നിങ്ങള്‍ മേല്‍ പറഞ്ഞ പ്രാര്‍ത്ഥന ചെയ്തുവെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ ഒരു പള്ളി കാണിക്കൂവെന്ന് ദൈവത്തോട് പറയൂ. നിത്യവും പ്രാര്‍ത്ഥനയില്‍ ദൈവത്തോട് പറഞ്ഞാല്‍ ദൈവം നിങ്ങളോട് സംസാരിക്കും. ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കൂ. ദൈവം നിങ്ങളെ വഴി നടത്തും. അവന് നിന്നെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും. നിനക്ക് അവനില്‍ വിശ്വസിക്കാം. അവനില്‍ വിശ്വസിക്കുന്ന ആരും തോറ്റുപോകുകയില്ല. ദൈവം നല്ലവനാണ്. അവനില്‍ വിശ്വസിക്കാം. നിങ്ങളുടെ ജീവിതത്തിന് നിങ്ങള്‍ക്ക് അവനെ ആശ്രയിക്കാം. നിങ്ങളുടെ ആവശ്യങ്ങള്‍ അവനു മുന്നില്‍ കൊണ്ടുവരിക. അവന് നിങ്ങളെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. ദൈവം പറഞ്ഞു, ഞാന്‍ നിന്നില്‍ നിന്നും ഓടിപ്പോവുകയും നിന്നെ ഉപേക്ഷിക്കുകയും ഇല്ല. ദൈവത്തില്‍ വിശ്വസിക്കൂ. യേശുവിനാല്‍ അനുഗ്രഹം നേടാം.
ബൈബിള്‍ നിത്യവും വായിക്കുക, യോഹന്നാന്റെ പുസ്തകത്തിന്റെ തുടക്കം മുതല്‍. കൂടുതല്‍ ഇന്റര്‍നെറ്റ് വസ്തുതകള്‍ക്കായി, ഇവിടെ ക്ലിക്ക് ചെയ്യൂ.